കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ടൗൺ പോലീസ് പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ടൗൺ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി ഷെരിഫ് ആണ് തടവിൽ നിന്നും രക്ഷപ്പെട്ടത്.പള്ളിക്കുന്നിലെ ടി. ബി സെന്ററിൽ ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെടൽ.
വിവരം കിട്ടിയ ഉടൻ എ. എസ്. ഐ മാരായ എം. അജയൻ,രഞ്ചിത്ത് എന്നിവർ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. തളാപ്പ് ഭാഗത്ത് നിന്നാണ് പ്രതിയെ
പിടികൂടിയത്.