കെ.എസ്.ആർ.ടി.സി.യിൽ കെയർ പദ്ധതി ആരംഭിച്ചു

Share our post

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യാത്രക്കാർക്കും ജീവനക്കാർക്കും യാത്രയ്‌ക്കിടയിൽ അപകടമോ ആകസ്മികമായ അവശതകളോ സംഭവിച്ചാൽ ചെയ്യേണ്ട അടിയന്തര ജീവൻരക്ഷാ മാർഗങ്ങളിൽ ജീവനക്കാർക്ക് പരിശീലനവും നൽകുന്ന കെയർ പദ്ധതി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

അപകടം സംഭവിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ്‌ നൽകേണ്ട ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളടങ്ങുന്ന എമർജൻസി കെയർ കിറ്റ് ബസുകളിലും ബസ് സ്റ്റേഷനിലും സ്ഥാപിക്കും. സെമി എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടനയാണ് പദ്ധതിക്ക് പിന്തുണ നൽകുന്നത്. എഇഡി, ഓക്സിജൻ സിലിണ്ടർ, മടക്കി സൂക്ഷിക്കുന്ന സ്ട്രെക്‌ച്ചർ, സെർവിക്കൽ കോളർ എന്നിവയാണ്‌ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

കെ.എസ്.ആർ.ടി.സി ചെയർമാൻ, മാനേജിങ് ഡയറക്ടറിന്റെ ചുമതല വഹിക്കുന്ന പ്രമോദ് ശങ്കർ അധ്യക്ഷനായി. ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട് ഓഫീസർ ഷാജി, സെമിയുടെ പ്രസിഡന്റ്‌ ഷിജു സ്റ്റാൻലി, അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ മാനേജിങ്‌ ഡയറക്ടർ മാർത്താണ്ഡപിള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ആൻഡ് ഓപ്പറേഷൻ ജി.പി. പ്രദീപ്‌, കസ്റ്റമർ റിലേഷൻസ് മാനേജർ വിനോദ് കുമാർ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!