ഗസ്സയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി മരണം

Share our post

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം.ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂണിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ്
പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും
ഉൾപ്പെടുന്നു. ക്രൈസ്തവരെ കൂടാതെ അഭയാർഥികളായ മുസ് ലിംകളും പള്ളിക്കുള്ളിലുണ്ടായിരുന്നു.ബോംബ് ആക്രമണത്തിൽ പള്ളി പൂർണമായും തകർന്നതായി ഫലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോര്ട്ട് ചെയ്തു.

ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ ജറുസലമിലെ ഓർത്തഡോക്സ്
പാത്രിയർക്കീസ് ശക്തമായി അപലപിച്ചു. വീട് നഷ്ടപ്പെട്ട സ്ത്രീകൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമായ പള്ളികളെയും മറ്റ് സ്ഥാപനങ്ങലെയുമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തിയആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും പാത്രിയർക്കീസ് ചൂണ്ടിക്കാട്ടി. അതേസമയം, കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 3785 ആ​യി. പ്ര​തി​ദി​നം 100 കു​ട്ടി​ക​ൾ വ​ധി​ക്ക​പ്പെ​ടു​ന്ന​താ​യും ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം 1500ല​ധി​ക​മാ​ണെ​ന്നും യു.​കെ ആ​സ്ഥാ​ന​മാ​യ സ​ന്ന​ദ്ധ​ സം​ഘ​ട​ന​യാ​യ ‘സേ​വ് ദ ​ചി​​ൽ​ഡ്ര​ൻ’. പ​റ​യു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!