ഇരിട്ടി നഗരസഭയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി.
പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്‌സ്, അമീര്‍ തട്ടുകട, പി.കെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളും ഉളിയില്‍ പാലത്തിന് സമീപത്തെ സെക്കന്റ് സ്ട്രീറ്റ്, പത്തൊമ്പതാം മൈലിലെ എസ്.എം സ്റ്റോര്‍, ഗ്രാന്റ് വി. സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്.
ക്ലീന്‍ സീറ്റി മാനേജര്‍ രാജീവന്റെ നേതൃത്വത്തിലായിരുന്നുപരിശോധന.പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും 10,000 രൂപ വീതം പിഴയിടാക്കാനുളള നടപടി സ്വികരിച്ചു.