ശുചിത്വ പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കണം

ശുചിത്വ പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങൾ വൃത്തിയാക്കണം ഇതിന്മേൽ ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മിന്നൽ പരിശോധന നടത്തും.
വൃത്തിഹീനമായ പാതയോരങ്ങളുടെ പടം പരിശോധന സംഘത്തിനും വാർ റൂം പോർട്ടലിനും കൈമാറും.
എം സി എഫ് ബോട്ടിൽ ബൂത്തുകൾ വൃത്തിയായി സൂക്ഷിക്കണം. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ നിരോധനവും പരിശോധനയും കർശ്ശനമായി നടപ്പാക്കണം. വാർ റൂം പോർട്ടലിൽ വിവരങ്ങൾ കൃത്യമായി അപ് ലോഡ് ചെയ്യണമെന്നും യോഗത്തിൽ നിർദേശമുയർന്നു.
ദേശിയ പഞ്ചായത്ത് ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ സുസ്ഥിര വികസന ഘടകങ്ങളിൽ സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകളെ യോഗം ആദരിച്ചു. പായം (ശിശു സൗഹൃദം, ഒന്നാ സ്ഥാനം), ചെമ്പിലോട്(ജല ലഭ്യത, ഒന്നാ സ്ഥാനം), കതിരൂർ ( ശുചിത്വം, ഹരിതം ഒന്നാം സ്ഥാനം), നാറാത്ത് (ആരോഗ്യം രണ്ടാം സ്ഥാനം), ( ദാരിദ്ര്യ മുക്തം, മൂന്നാം സ്ഥാനം) എന്നീ പഞ്ചായത്തുകൾക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ സർട്ടിഫിക്കറ്റുകൾ നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അധ്യക്ഷത വഹിച്ചു.രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ, നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ ഇ. കെ സോമശേഖരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, മറ്റ് ആസൂത്രണ സമിതി അംഗങ്ങൾ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.