എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി.കെ.മോഹൻലാൽ അന്തരിച്ചു

തിരുവനന്തപുരം:എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി കെ മോഹന്‍ ലാല്‍ (78) അന്തരിച്ചു. മുന്‍ ആയുര്‍വേദ മെഡിക്കൽ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നാലാഞ്ചിറയുള്ള സ്വവസതിയിലാണ് അന്ത്യം.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം എന്ന പുസ്തകം അടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്.