Connect with us

THALASSERRY

പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ ഓർമദിനം ഇന്ന്

Published

on

Share our post

തലശേരി : മഞ്ഞണിപ്പൂനിലാവായി മലയാളി മനസിൽ പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ വേർപാടിന്‌ വ്യാഴാഴ്‌ച പത്ത്‌ വർഷം. രാഘവൻമാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്ന ജില്ലാ കോടതിക്ക്‌ മുന്നിലെ സെന്റിനറി പാർക്കിൽ രാവിലെ ഒമ്പതിന്‌ നഗരസഭാ ചെയർമാൻ കെ.എം. ജമുനാറാണിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും.
കെ. രാഘവൻമാസ്‌റ്റർ ഫൗണ്ടേഷനും നാടക്‌ തലശേരി മേഖലാ കമ്മിറ്റിയും ചേർന്ന്‌ രാവിലെ 10ന്‌ പാർക്കിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണ യോഗം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ 5.30ന്‌ ബ്രണ്ണൻ ഹൈസ്‌കൂളിൽ ‘രാഘവീയം’ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും.


Share our post

THALASSERRY

വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

Published

on

Share our post

ത​ല​ശ്ശേ​രി: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലി​രു​ന്ന് ഇ​നി സി​നി​മ​യും കാ​ണാം. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​യോ​മി​ത്രം ലി​റ്റി​ൽ തി​യ​റ്റ​റാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ലി​റ്റി​ൽ തി​യ​റ്റ​ർ. കു​ണ്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ വി​ശ്ര​മ കേ​ന്ദ്രം പ​ക​ൽ​വീ​ട്ടി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക​മാ​യി മു​ക​ൾ​നി​ല​യി​ലാ​ണ് തി​യ​റ്റ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​വി​ടെ 75 ഇ​ഞ്ച് നീ​ള​മു​ള്ള ഇ​ന്റ​റാ​ക്റ്റീ​വ് ബോ​ർ​ഡും പ്ര​ത്യേ​ക ശ​ബ്ദ സം​വി​ധാ​ന​വു​മൊ​രു​ക്കി. ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ കു​ഷ്യ​ൻ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം 30 പേ​ർ​ക്ക് തി​യേ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണാം.

2.36 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് തി​യ​റ്റ​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മ​റ്റൊ​രു വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​മാ​യ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ അ​ൽ​പം കൂ​ടി വ​ലു​പ്പ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള തീ​യ​റ്റ​ർ ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​ഹി​തം ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​ല്ല്യോ​ട് പ​ക​ൽ​വീ​ട്ടി​ൽ ഒ​ന്നാം നി​ല​യി​ൽ പ്ര​ത്യേ​ക​മാ​യി തി​യ​റ്റ​ർ നി​ർ​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ പ​റ​ഞ്ഞു. ലി​റ്റി​ൽ തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ടി.​കെ. ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Breaking News

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

Published

on

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റു ചെയ്‌തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!