ഇസ്രായേലിൽ നിന്നുള്ള അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ: സംഘത്തിൽ 22 മലയാളികൾ

ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ഓപറേഷൻ അജയ്യുടെ ഭാഗമായി അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ എത്തി.22 മലയാളികളും18 നേപ്പാൾ പൗരൻമാരുമടക്കം 286 യാത്രക്കാരുമായാണ് ടെൽ അവീവിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ എത്തിയത്.
വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിച്ചു. ഇതുവരെ ആയിരത്തിലധികം ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.