ആശുപത്രിയിൽ നിന്നും കുഞ്ഞിന്റെ മാല മോഷ്ടിച്ച തമിഴ് യുവതികൾ പിടിയിൽ

Share our post

തലശ്ശേരി: രണ്ട് മാസം മുൻപ് നഗരത്തിലെ ആശുപത്രിയിൽ മാതാവിനൊപ്പം ചികിത്സക്കെത്തിയ കുഞ്ഞിന്റെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന സംഭവത്തിൽ രണ്ട് തമിഴ്നാട്ടുകാരികളെ എറണാകുളം സബ് ജയിലിൽ കണ്ടെത്തി.

കോയമ്പത്തൂർ കിണത്തക ദാവിലെ പുതിയ ( 27 ), ഇതേ ഗല്ലിയിലെ ഗീത ( 38 ) എന്നിവരെയാണ് കോടതി അനുമതിയോടെ തലശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അന്വേഷണ ഭാഗമായി ഇരുവരെയും തലശ്ശേരിയിലെത്തിച്ച ശേഷം ആശുപത്രിയിലും കൊണ്ടുപോയി തെളിവെടുത്തു. എസ്.ഐ. അരുൺ കുമാറിനാണ് അന്വേഷണ ചുമതല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!