അലങ്കരിച്ച വാഹനത്തിലെത്തിയാൽ പിഴ; ശബരിമല തീർഥാടകർക്ക് സുപ്രധാന നിർദേശവുമായി ഹൈക്കോടതി

Share our post

കൊച്ചി: ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സർക്കാർ ബോർ‍ഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു.

പുഷ്പങ്ങളും ഇലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചാണ് ശബരിമലയിലേക്ക് പല തീർഥാടന വാഹനങ്ങളും എത്താറുള്ളത്. എന്നാൽ, ഇത്തരത്തിൽ തീർഥാടനത്തിനായി അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.

വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമല സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!