ചന്ദന തടികളുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ

എടക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിൽ മാവിലായി മുണ്ടയോട്ട് സൗപർണിക റോഡിൽ വെച്ച് ഗുഡ്‌സ് ഓട്ടോയിൽ കൊണ്ടു പോകുകയായിരുന്ന ചന്ദന തടികളുമായി മൂന്ന് യുവാക്കളെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മാവിലായി കീഴറ സ്വദേശികളായ പി. വൈഷ്ണവ് വയസ്സ് 25 , എം. ടി രഹിൻ വയസ്സ് 32, പി.ശിവൻ പി. വയസ്സ് ,എം. ടി രഹിൻ വയസ്സ് 32, പി. ശിവൻ വയസ്സ് 25 എന്നിവരാണ് പിടിയിലായത്.വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പോലീസ്പരിശോധിക്കുകയായിരുന്നു.
തുടർന്ന് രണ്ട് ചന്ദന തടികളും മുറിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വാഹനവും പോലീസ് പിടിച്ചെടുത്തു. എടക്കാട് പോലീസ് സ്റ്റേഷനിലെ എ. എസ്. ഐ സുജിത്, എസ്.സി. പി.ഒ അജേഷ് രാജ്, സി.പി.ഒ ഷിജു, കെ. എച്ച്. ജി ദിനേശൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.