മട്ടന്നൂർ നഗരസഭാ വിദ്യാരംഭ ചടങ്ങ് 24-ന്

മട്ടന്നൂർ : നഗരസഭയും നഗരസഭാ ലൈബ്രറിയും ചേർന്ന് നടത്തുന്ന വിദ്യാരംഭ ചടങ്ങ് 24-ന് രാവിലെ എട്ട് മണി മുതൽ മട്ടന്നൂർ ഗവ. യു.പി സ്കൂളിൽ നടക്കും.
കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ലിസ ജോസഫ്, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. കുമാരൻ നായർ, ഡോ. സുമിതാ നായർ, കെ.ടി. ചന്ദ്രൻ, കെ. ഭാസ്കരൻ എന്നിവർ ആദ്യാക്ഷരം കുറിച്ചു നൽകും.
വിദ്യാരംഭം നടത്തുന്നതിന് നഗരസഭാ പരിധിയിലെ അങ്കണവാടികൾ, നഗരസഭാ ലൈബ്രറി എന്നിവിടങ്ങളിലോ കൗൺസിലർമാർ വശമോ പേര് രജിസ്റ്റർ ചെയ്യാം. 21-ന് വൈകീട്ട് 5 വരെയാണ് സമയം. ഫോൺ: 9447196270.