പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 13-കാരൻ മരിച്ചു

കണ്ണൂർ : കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വാരം സ്വദേശിയും സി.എച്ച്.എം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമായ സവാദ് (13) ആണ് മരിച്ചത്. വട്ടപ്പൊയിലിൽ വ്യാപാരം നടത്തുന്ന അബ്ദുൾ ഖാദറിന്റെ മകനാണ്. ഫുട്ബോൾ കളിക്കാൻ വന്ന ഒമ്പത് കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. സവാദ് തിരയിൽപ്പെട്ട് ഒഴുകിപ്പോയി.
ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൺ നീന്തിയെത്തി രക്ഷിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ചികിത്സയിൽ തുടരവേയാണ് അന്ത്യം സംഭവിച്ചത്.