മൂന്ന് ജില്ലകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പരിയാരത്ത് അറസ്റ്റിൽ

Share our post

കണ്ണൂർ:രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്.

മോഷണ കേസിലെ പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് പഴയങ്ങാടി സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍ വെച്ച് ഇവരെ പിടികൂടിയത്.

കഴിഞ്ഞ സപ്തംബര്‍ നാലിന് ഏമ്പേറ്റില്‍ നിന്ന് ബസില്‍ കയറി മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരന്റെ എട്ടായിരം രൂപ പോക്കറ്റടിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾപിടിയിലായത്.

സ്വകാര്യബസുകളില്‍ കയറി വ്യാജ തിരക്കുണ്ടാക്കി യാത്രക്കാരുടെ പേഴ്‌സും, പണവും മോഷ്ടിക്കുയാണ് സിദ്ദിക്കിന്റേയും സംഘത്തിന്റേയും മോഷണ രീതിയെന്ന് പൊലിസ് പറഞ്ഞു.ഇതിനിരയാകുന്നത് പലപ്പോഴും ബസ് യാത്രക്കാരായ സാധാരണക്കാരാണ്. 

സിദ്ദിക്കിന്റെ പേരില്‍ മറ്റു നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞുഇയാള്‍ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുകയാണ് ചെയ്തിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!