മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ

ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ വീട്ടിൽ ഷർഹാൻ കെ. കെ ( 31) യാണ് അറസ്റ്റിലായത്.
തുടർ നടപടികൾക്കായി പ്രതിയെ സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫിസർക്ക് കൈമാറി. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ. ജി, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ് കുമാർ പി. കെ, സിഇഒ മാരായ രാജീവൻ കെ. വി, മഹേഷ് കെ. എം. എന്നിവർ പങ്കെടുത്തു.