Connect with us

Kannur

മലയും പുഴയും തീരവും കാണാം ട്രാവൽ ബസാറിന് ഇന്ന് തുടക്കം

Published

on

Share our post

കണ്ണൂർ : നോർത്ത് മലബാർ ട്രാവൽ ബസാർ ചൊവ്വാഴ്ച രാവിലെ 10-ന് പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) ആണ് സംഘാടകർ.

രാവിലെ ഒൻപതുമുതൽ ആറുവരെ സ്റ്റാളുകൾ പ്രവർത്തിക്കും. പ്രഗല്‌ഭരായ 200 ഓപ്പറേറ്റർമാരാണ് പങ്കെടുക്കുന്നത്. ട്രാവൽ ബസാറിൽ പങ്കെടുക്കാനെത്തിയ ടൂർ ഓപ്പറേറ്റർമാർക്കായി തിങ്കളാഴ്ച പൈതൃക ടൂർ സംഘടിപ്പിച്ചു. തലശ്ശേരിയിലെ കോട്ട, പാണ്ടികശാല, സെയ്ന്റ് ആംഗ്ലിക്കൻ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച ടൂർ ഓപ്പറേറ്റർമാർ സംഘങ്ങളായി നഗരത്തിലെയും പരിസരങ്ങളിലെയും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കും.

റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് 100 കോടിയിലേക്ക്

:റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചുരുണ്ടുറങ്ങിയ കാലം. പ്രതിസന്ധികളെ നേരിട്ടുള്ള ജീവിതയാത്ര. ഇപ്പോൾ 100 കോടി ലാഭമുള്ള ട്രാവൽ കമ്പനിയുടെ ഉടമ. തമിഴ്‌നാട് തിരുച്ചെന്തൂർ സ്വദേശിയായ വി.കെ.ടി.ബാലനെ കുറിച്ചുള്ള വിശേഷണം. നോർത്ത് മലബാർ ട്രാവൽ ബസാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതാണ് അദ്ദേഹം.

ചെന്നൈയിലെത്തിയ ആദ്യനാളുകളിൽ ഒരുനേരംപോലും വിശപ്പടക്കാനാകാതെ വലഞ്ഞു. അമേരിക്കൻ എംബസിക്ക് മുന്നിൽ വിസയ്ക്കുവേണ്ടി ക്യൂ നിൽക്കുന്നവർക്ക് പകരക്കാരനായിനിന്ന് കിട്ടിയ തുകയായിരുന്നു ആദ്യ വരുമാനം.

പിന്നീട് കൂറിയർ കമ്പനിയിലെ പാർസൽ വിതരണക്കാരനായി. പാർസലുമായുള്ള യാത്രയിൽ തീവണ്ടി രാമേശ്വരമെത്തുന്നതിന് രണ്ട് കിലോമീറ്റർ മുൻപായി നിന്നുപോയി. 100 പേരുടെ വിസയെത്തിക്കണം. പിന്നീട് മറ്റൊന്നും നോക്കിയില്ല.

ഇരുവശവും വീശിയടിക്കുന്ന തിരമാലകളുടെ മുകളിലെ ട്രാക്കിലൂടെ വിസയടങ്ങിയ ബാഗ് ശരീരത്തോട് ചേർത്തുകെട്ടി ഇഴഞ്ഞുനീങ്ങി. ഈ സംഭവത്തിലൂടെ ബാലൻ ടൂർ-ട്രാവൽ മേഖലയിലെ വിശ്വാസ്യതയുടെ പര്യായമായി.

1986-ൽ സ്വന്തമായി ഒരു ചെറിയ ട്രാവൽ കമ്പനി തുടങ്ങി. 12 വർഷമായപ്പോൾ 20 കോടി രൂപ വരുമാനമായി. ഇന്ന് അന്താരാഷ്ട്ര ടൂർ പാക്കേജുകൾ നടത്തുന്ന മധുര ട്രാവൽസിന്റെ ഉടമയാണ്.

തമിഴ്‌നാട്ടിലെ പരമോന്നതമായ കലൈമാമണി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. നാടിന്റെ തനതായ സവിശേഷതകൾ ഉയർത്തിക്കാട്ടി നിരന്തരം പ്രചാരണം നടത്തുന്നതിലൂടെയാണ് ടൂറിസം വളരുകയെന്ന് വി.കെ.ടി.ബാലൻ പറഞ്ഞു


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!