പി.എസ്.സി പരീക്ഷക്ക് സ്‌ക്രൈബിന്റെ സേവനം; ഇന്ന് മുതല്‍ പ്രൊഫൈലിലൂടെ അപേക്ഷിക്കാം

പി. എസ്. സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനത്തിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും പ്രൊഫൈലിലൂടെ അറിയിക്കും. നിലവില്‍ അപേക്ഷ നേരിട്ടും ഇമെയില്‍ മുഖേനയുമാണ് സ്വീകരിക്കുന്നത്.