പേരാവൂർ താലൂക്കാസ്പത്രി ട്രൈബൽ മൊബൈൽ ഡിസ്പൻസറിയുടെ ഫ്ലാഗ് ഓഫ് നടത്തി

പേരാവൂർ: താലൂക്കാസ്പത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് അനുവദിച്ച മൊബൈൽ ഡിസ്പൻസറിയുടെ ഉദ്ഘാടനം നടത്തി.കെ.സുധാകരൻ എം. പി. ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പേരാവൂർ താലൂക്ക് ആസ്പത്രി മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയാക്കുന്നതിലെ തടസങ്ങൾ മാറ്റാൻ സണ്ണി ജോസഫ് എം.എൽ.എ സർക്കാരിൽ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, ഷെഫീർ ചെക്യാട്ട്,കൂട്ട ജയപ്രകാശ്, അരിപ്പയിൽ മജീദ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.എച്ച്. അശ്വിൻ എന്നിവർ സംസാരിച്ചു.കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ 18.5 ലക്ഷം രൂപ ചിലവഴിച്ചാണ് മൊബൈൽ ഡിസ്പെൻസറി വാങ്ങിയത്.