കോളേജ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് scholarships.gov.in/ വഴി ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീം പ്രതിവർഷം 82,000 ബിരുദ / ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു.
സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കും ബാക്കി 50% ആൺകുട്ടികൾക്കും നീക്കി വച്ചിരിക്കുന്നു. ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കില്ല.