ഏസറിന്റെ ആദ്യ ഇ-സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍

Share our post

കംപ്യൂട്ടര്‍ ഉപകരണങ്ങളിലൂടെ സുപരിചതരായ തായ് വാന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഏസര്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുവി 125 4ജി എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടറിന് 99,999 രൂപയാണ് എക്‌സ് ഷോറൂം വില. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ഈബൈക്ക്‌ഗോ എന്ന ഇവി സ്റ്റാര്‍ട്ട് അപ്പ് ആണ് മുവി 125 4ജി വികസിപ്പിച്ചത്.

ഏസര്‍ മുവി 125 4ജി ഇ-സ്‌കൂട്ടര്‍

ആകര്‍ഷണീയമായ രൂപകല്‍പനയിലാണ് മുവി 125 4ജി അവതരിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയാണ് ഏസര്‍ മുവി 125 4ജി ഇ-സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വളരെ ലളിതമെന്ന് തോന്നുന്ന ഡിസൈന്‍. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്‍ഭാഗത്ത് സിംഗിള്‍ ഓഫ്‌സെറ്റ് മോണോഷോക്കും നല്‍കിയിരിക്കുന്നു. ഡിസ്‌ക് ബ്രേക്കുളാണ് മുന്നിലും പിന്നിലും.

സെപ്റ്റംബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഈ വര്‍ഷത്തെ ഇവി ഇന്ത്യ എക്‌സ്‌പോയില്‍ വെച്ചാണ് മുവി 125 4ജി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഏറ്റവും പുതിയ ബാറ്ററി സ്വാപ്പബിള്‍ സാങ്കേതിക വിദ്യയുമായാണ് മുവി 125 4ജി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.

മാറ്റി ഉപയോഗിക്കാവുന്ന ബാറ്റിയാണിത്. 48 വാട്ട് 3.2 ആംപിയറിന്റെ രണ്ട് ബാറ്ററികളുണ്ടാവും. ഇതുപയോഗിച്ച് ഒറ്റച്ചാര്‍ജില്‍ 80 കിമീ സഞ്ചരിക്കാം. പരമാവധി മണിക്കൂറില്‍ 75 കിമീ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. നാല് മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട് സ്‌കൂട്ടര്‍ ആയി ഇതിനെ ഉപയോഗിക്കാന്‍ സാധിക്കും. ബ്ലൂടൂത്ത് സൗകര്യമുള്ള 4 ഇഞ്ച് എല്‍.സി.aഡി സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. വെള്ള, കറുപ്പ്, ഗ്രേ നിറങ്ങളില്‍ സ്‌കൂട്ടര്‍ വിപണിയിലെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!