കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

കണ്ണൂർ: വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.