ലഹരിക്കെതിരെ ഉണ്ണിയുടെ ഒറ്റയാൾ പോരാട്ടം

Share our post

തളിപ്പറമ്പ്‌ : ലഹരിക്കെതിരെ ജ്വാല തെളിച്ച്‌ ഉണ്ണി മഴൂർ 50 വേദികൾ പൂർത്തിയാക്കി. സമൂഹത്തെയും പുതുതലമുറയെയേയും വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ മുന്നറിയിപ്പു നൽകുന്ന ഉണ്ണിയുടെ ഏകപാത്ര നാടകമാണ്‌ 50 വേദികൾ പൂർത്തിയാക്കിയത്‌. മക്കളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും പ്രതീക്ഷയോടെ കഴിയുന്നതിനിടെ ലഹരിവലയിൽ കുടുങ്ങിയ മകളെയോർത്ത്‌ ജീവിതം തകരുന്ന രക്ഷിതാവിന്റെ ദൈന്യ മുഹൂർത്തങ്ങളാണ്‌ അരമണിക്കൂർ നാടകത്തിലൂടെ ഉണ്ണി അവതരിപ്പിക്കുന്നത്‌. 

ഒറ്റയാൾ നാടകം ‘ജ്വാല’ 2022 ഡിസംബർ 31നാണ്‌ വേദിയിലെത്തിയത്‌. ഇതിനകം വിദ്യാലയങ്ങൾ, കലാ സാംസ്‌കാരിക സ്ഥാപനങ്ങൾ, പൊതുവേദികൾ ഉൾപ്പെടെ നാടകം അവതരിപ്പിച്ച്‌ പ്രശംസ നേടി. 

പൂമംഗലം സ്‌കൂളിന്‌ സമീപം നടന്ന എൽഡിഎഫ്‌ കുടുംബ സംഗമത്തോടനുബന്ധിച്ചാണ്‌ അമ്പതാമതായി നാടകം അവതരിപ്പിച്ചത്‌. നാടകത്തിനുശേഷം ഉണ്ണി മഴൂരിനെ ആദരിച്ചു. നാടകരചനയും സംഗീതവും നിർവഹിച്ചത്‌ ഉണ്ണിയാണ്‌. ശബ്‌ദവും സംഗീത നിയന്ത്രണം കെ.വി. അശോകനും അനീഷ്‌ മഴൂർ, പ്രമോദ്‌ പൂമംഗലം എന്നിവർ ഗാനങ്ങളും ആലപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!