ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്ന് നാലാമത്തെ വിമാനമെത്തി; 18 മലയാളികൾ

Share our post

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7.50ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 197 പേരുടെ യാത്ര സംഘത്തിൽ 18 പേർ മലയാളികളാണ്.

തൃശുർ കൊടുങ്ങല്ലൂർ സ്വദേശി ശൈലേന്ദ്രകുമാർ, ഭാര്യ നിഷ രാജൻ (വിദ്യാർത്ഥികൾ), മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരത്ത് ശങ്കർ, ഭാര്യ ചൈതന്യ, മകൾ സംസ്കൃതി (വയസ് 3), എറണകുളം ആലുവ സ്വദേശി അതിര വേണുഗോപാൽ (വിദ്യാർത്ഥി), കോഴിക്കോട് മാത്തറ സ്വദേശി സരിൻ പാലയ്ക്കൽ, ഭാര്യ അനുശ്രീ വൈശ്യപ്പുറത്ത് (വിദ്യാർത്ഥി), മലപ്പുറം വാഴക്കാട് സ്വദേശി നിതുൻ രാജ് (വിദ്യാർത്ഥി), മലപ്പുറം തിരൂർ സ്വദേശി കീർത്തന മുള മുക്കിൽ (വിദ്യാർത്ഥി),കാസർഗോഡ് പനയാൽ സ്വദേശി മീര ചേവിരി, കോട്ടയം കൈപ്പുഴ സ്വദേശി സിനു ജേക്കബ് (കെയറിംഗ് ജോലി), ആലപ്പുഴ മണലാഴി സ്വദേശി ബ്ലെസി ജോബ്, കോഴിക്കോട് അടിവാരം സ്വദേശി അമിത, കോട്ടയം പാല സ്വദേശി രശ്മി ശ്രീനിവാസ്, എറണാകുളം പിറവം സ്വദേശി വി കെ ത്രേസ്യാമ്മ കുരുവിള, തിരുവനന്തപുരം വർക്കല സ്വദേശി രാഹുൽ സുരേഷ് (വിദ്യാർത്ഥി), പത്തനംതിട്ട സ്വദേശി ഫെബ ജോൺ (ഗുജറാത്ത്) വിദ്യാർത്ഥി എന്നിവരാണ് സംഘത്തിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!