വോയ്സ് ഓഫ് കുനിത്തല മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

പേരാവൂർ : വോയ്സ് ഓഫ് കുനിത്തല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും പേരാവൂര്‍ മിഡ്‌നൈറ്റ് മാരത്തണിന്റെ അപേക്ഷ ഫോം കൈമാറലും കുനിത്തല ശ്രീനാരായണ ഗുരു മഠത്തില്‍ നടന്നു. പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര നാഷണൽ യൂത്ത് വളണ്ടിയറും സോഷ്യൽ വർക്കറുമായ വൈശാഖ് ക്ലാസെടുത്തു. മനോജ് വളയങ്ങാടൻ, ലെജിഷ അനൂജ്, അമൃത് തേജ്, സിയ, ദേവിക, അനഘ, മാരത്തൺ സംഘാടകരായ വി.കെ. രാധാകൃഷ്ണൻ, സൈമൺ മേച്ചേരി, രാജേഷ് പനയട, മധു നന്ത്യത്ത് തുടങ്ങിയവർ സംസാരിച്ചു.