കാർഷിക വിള ഇൻഷൂറൻസ് തുക കർഷകർക്ക് ലഭ്യമാക്കണം;കിസാൻസഭ

പേരാവൂർ :കൃഷി നാശമുണ്ടാകുമ്പോൾ പ്രഖ്യാപിക്കുന്ന കാർഷിക വിള ഇൻഷൂറൻസ് തുകയും റബർ വില സബ്‌സിഡിയും കർഷകർക്ക് യഥാസമയം ലഭ്യമാക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ പേരാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മണത്തണയിൽ ജില്ലാ സെക്രട്ടറി സി. പി.ഷൈജൻ ഉദ്ഘാടനം ചെയ്തു.വി.കെരാഘവൻ വൈദ്യർ പതാക ഉയർത്തി.ഷാജി പൊട്ടയിൽ, പ്രീത ദിനേശൻ, എം. രാധാകൃഷ്ണൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
ജില്ലാ പ്രസിഡന്റ് കെ. പി കുഞ്ഞികൃഷ്ണൻ സംഘടനാ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പായം ബാബുരാജ്, സി. കെ. ചന്ദ്രൻ, വി. ഗീത, വി. പദ്മനാഭൻ, കെ. പി വർക്കി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ :ഷാജി പൊട്ടയിൽ (പ്രസി.) പ്രീത ദിനേശൻ, പി. ദേവദാസ് (വൈസ്.പ്രസി.)
ഷിജിത്ത് വായന്നൂർ (സെക്ര.) എം.രാധാകൃഷ്ണൻ,ജോൺ പടിഞ്ഞാലി(ജോ.സെക്ര.) ജോഷി തോമസ്(ഖജാ.).