THALASSERRY
മേക്കുന്ന് ആരോഗ്യകേന്ദ്രത്തിലെ ‘ശാസ്ത്രിയും കാമരാജും’ പോവില്ല

പെരിങ്ങത്തൂർ: മേക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും പഴയ കെട്ടിടം പൊളിക്കില്ല. കാരണം ഈ കെട്ടിടത്തിൽ ‘ലാൽ ബഹദൂർ ശാസ്ത്രിയും കാമരാജു’മുണ്ട്. കെട്ടിടത്തിന് തറക്കല്ലിട്ടത് 1955 മേയ് രണ്ടിന് അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കെ. കാമരാജ്. ഉദ്ഘാടനം 1956 ഒക്ടോബർ 16ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി.
ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്നവരെ ഇവരുടെ ശിലാഫലകങ്ങളാണ് സ്വാഗതം ചെയ്യുക. തറക്കല്ലിടുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എട്ടുവർഷമേ ആയിരുന്നുള്ളൂ. തറക്കല്ലിട്ട് ഒരു വർഷം പൂർത്തിയായപ്പോൾ ഉദ്ഘാടനവും നടന്നു. അന്നത്തെ വാസ്തു നിർമാണ ശൈലിയിലുള്ള ഒറ്റനില കെട്ടിടത്തിന് ഇന്നും വലിയ കേടുപാടുകളൊന്നുമില്ല.
ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് ചികിത്സ സൗകര്യങ്ങൾ പരിമിതമായ കാലത്ത് മേക്കുന്നിലെ പ്രശസ്തമായ കുന്നോത്ത് നെല്ലിക്ക തറവാട്ടിലെ അഹമ്മദിന്റെ മക്കളായ നെല്ലിക്ക മൂസഹാജി, അബ്ദുല്ല ഹാജി, പക്കി ഹാജി, ഉമ്മര്‍ ഹാജി, മൊയ്തീന് ഹാജി എന്നിവർ പിതാവിന്റെ ഓർമക്കായി ഒരു സർക്കാർ ഫണ്ടുമില്ലാതെ പൂർണമായും സൗജന്യമായി ആശുപത്രിക്ക് വേണ്ടിയെടുത്തതാണ് ഈ കെട്ടിടം.
പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രമായി ഉയർത്തി. കുറ്റ്യാടി -കൂത്തുപറമ്പ് സംസ്ഥാനപാത 38ലെ മേക്കുന്നിൽ പ്രതാപം നിലനിർത്തിയാണ് പാനൂർ നഗരസഭയിലെ ഈ ആരോഗ്യ കേന്ദ്രമുള്ളത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ കെട്ടിടം ഒരു കോടിയിലധികം രൂപ ചെലവിൽ നിർമാണം പൂർത്തിയായി വരികയാണ്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിലൂടെയാണ് പുതിയ കെട്ടിടത്തിന് വഴിയൊരുങ്ങിയത്.
ആശുപത്രി വികസന സമിതിയുടെ നിരന്തര ഇടപെടലിലൂടെ നിലവിലെ കെട്ടിടത്തിന് പിറകിൽ വി.പി. സത്യൻ റോഡിൽ ലഭ്യമായ ആറ് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. മൂന്ന് സെന്റ് സ്ഥലം മേക്കുന്നിലെ വട്ടപ്പറമ്പത്ത് ചന്ദ്രൻ സൗജന്യമായി നൽകി. മൂന്നു സെന്റ് വില കൊടുത്ത് വാങ്ങി. വിശാലമായ ഒ.പി, നിരീക്ഷണമുറി, ലാബ്, ഫാർമസി, പരിശോധന മുറികൾ, ശൗചാലയം, ജീവനക്കാർക്കുള്ള മുറി തുടങ്ങി ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.
THALASSERRY
വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

തലശ്ശേരി: വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രത്തിലിരുന്ന് ഇനി സിനിമയും കാണാം. കതിരൂർ ഗ്രാമപഞ്ചായത്തിൽ വയോമിത്രം ലിറ്റിൽ തിയറ്ററാണ് വയോജനങ്ങൾക്കായി തുറന്നു നൽകിയത്. കതിരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ലിറ്റിൽ തിയറ്റർ. കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന പകൽ വിശ്രമ കേന്ദ്രം പകൽവീട്ടിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രത്യേകമായി മുകൾനിലയിലാണ് തിയറ്റർ ക്രമീകരിച്ചിട്ടുള്ളത്. അവിടെ 75 ഇഞ്ച് നീളമുള്ള ഇന്ററാക്റ്റീവ് ബോർഡും പ്രത്യേക ശബ്ദ സംവിധാനവുമൊരുക്കി. ഇരിക്കാനാവശ്യമായ കുഷ്യൻ സീറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 30 പേർക്ക് തിയേറ്ററിലിരുന്ന് സിനിമ കാണാം.
2.36 ലക്ഷം രൂപ ചെലവിട്ടാണ് തിയറ്റർ സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു വയോജന വിശ്രമ കേന്ദ്രമായ പുല്ല്യോട് പകൽവീട്ടിൽ അൽപം കൂടി വലുപ്പത്തിൽ ആധുനിക രീതിയിലുള്ള തീയറ്റർ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പുല്ല്യോട് പകൽവീട്ടിൽ ഒന്നാം നിലയിൽ പ്രത്യേകമായി തിയറ്റർ നിർമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു. ലിറ്റിൽ തിയറ്റർ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്