അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്ത അമ്മയെ മകന് തലയ്ക്കടിച്ച് കൊന്നു

അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തതിനേ അമ്മയെ മകന് തലയ്ക്കടിച്ച് കൊന്നു . നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഫോണ്‍ വിളി ചോദ്യം ചെയ്ത രുഗ്മിണിയെ മകന് സുജിത്ത് തലയ്ക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.സംഭവത്തില്‍ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കും.