കുന്നോത്ത് സെയ്ന്റ് തോമസ് പള്ളിയിൽ പുതിയ കപ്പേളക്ക് തറക്കല്ലിട്ടു

ഇരിട്ടി: കുന്നോത്ത് സെയ്ന്റ് തോമസ് ഫൊറോന പള്ളിയിൽ പുതുതായി പണിയുന്ന കപ്പേളക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാണ്ഡ്യംമാക്കൽ തറക്കല്ലിട്ടു.
ഫാ. അജോ വടക്കേട്ട്, അഡ്വ. ഫിലിപ്പ് കുന്നപ്പള്ളി, ഫിലോമിന കക്കട്ടിൽ, ടോമി ആഞ്ഞിലി തോപ്പിൽ, വി.ടി. മാത്തുക്കുട്ടി, കപ്പേള നിർമ്മിച്ച് നൽകുന്ന ജിജി വാത്യാട്ട്, കോഡിനേറ്റർ, കൈക്കാരന്മാർ, കമ്മറ്റിക്കാർ, മത രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.