വാട്ടർ അതോറിറ്റിയിൽ വളണ്ടിയര്‍ നിയമനം

മട്ടന്നൂർ : കേരള വാട്ടര്‍ അതോറിറ്റി ജൽ ജീവൻ മിഷന്റെ ഭാഗമായി കൂടാളി, കുറ്റ്യാട്ടൂര്‍, മയ്യില്‍, നാറാത്ത്, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതികളിലേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ മുഖേനയാണ് നിയമനം. സിവില്‍ എൻജിനിയറിംഗ് ഡിപ്ലോമയും കമ്ബ്യൂട്ടര്‍ പരിജ്ഞാനവും ആണ് യോഗ്യത. 755 രൂപ ദിവസ വേതനം.ബയോ ഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 17ന് മുൻപ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ കെ.ഡബ്ല്യു.എ സബ് ഡിവിഷൻ, മട്ടന്നൂര്‍ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 04902473009, ഇമെയില്‍ : jjmkwamattannur@gmail.com