Kerala
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രസവത്തിന് 7500 രൂപ; ചികിത്സക്ക് 10,000

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ട് തവണയേ തുക ലഭിക്കൂ.
അംഗങ്ങൾക്ക് ചികിത്സാ ചെലവായി 10,000 രൂപ വരെ അനുവദിക്കും. അംശദായം അടച്ച് 60 വയസ് തികയുന്ന അംഗങ്ങൾക്ക് പെൻഷനുമുണ്ട്. തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് ആനുകൂല്യങ്ങളുടെ തുക നിശ്ചയിച്ച് വിജ്ഞാപനമായി.
തൊഴിലിടങ്ങളിൽ അപകട മരണത്തിന് കേന്ദ്ര സർക്കാർ 75,000 രൂപ നൽകുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റാൽ ചികിത്സ ചെലവും കിട്ടും. ഇതിന് പുറമേയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം. തൊഴിൽ കാർഡുള്ള, 20 ദിവസമെങ്കിലും ജോലി ചെയ്തവർക്കാണ് അംഗത്വം. 50 രൂപയാണ് അംശദായത്തുക.
മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച വനിതാ അംഗത്തിനാണ് പ്രസവാനുകൂല്യം ലഭിക്കുക
വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പ്രായപൂർത്തിയായ മക്കളുടെയും വിവാഹ ചെലവിന് ക്ഷേമനിധിയിൽ നിന്ന് 5000 രൂപ ലഭിക്കും.
ഗുരുതരോഗം ബാധിച്ച് കിടത്തി ചികിത്സ വേണ്ടവർക്ക് ചികിത്സാ സഹായം. മൂന്ന് വർഷമെങ്കിലും അംശദായം അടയ്ക്കണം.
മരണാനന്തര ചെലവ്: അംഗമോ കുടുംബാംഗമോ മരിച്ചാൽ 1000 രൂപ വീതം ലഭിക്കും. അംഗമായി ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ അസുഖത്താലോ അപകടത്തിലോ അംഗം മരിച്ചാൽ 5000 രൂപ. ശേഷമുള്ള ഓരോ വർഷത്തെ അംഗത്വ കാലയളവിൽ ആണെങ്കിൽ 1000 രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ വരെയും സഹായം.
അംശദായം അടച്ചയാൾക്ക് അംഗഭംഗമോ അവശത മൂലമോ തൊഴിൽ ചെയ്യാനാവാതെ അംഗത്വം അവസാനിപ്പിക്കേണ്ടി വന്നാൽ ബോർഡ് നിശ്ചയിക്കുന്ന പലിശ സഹിതം പണം തിരിച്ചു നൽകും. അവശതാ പെൻഷനും നൽകും. 10 വർഷം അംശദായം അടച്ചയാൾ മരിച്ചാൽ കുടുംബത്തിന് പെൻഷന് അർഹതയുണ്ട്.
മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമാണെങ്കിൽ തൊഴിലുറപ്പ് ക്ഷേമനിധിയിൽ അംഗമാകുന്ന മുറയ്ക്ക് അംഗത്വം നഷ്ടപ്പെടും. അടച്ച തുക തൊഴിലുറപ്പ് ക്ഷേമനിധിയിലേക്ക് മാറ്റും.
Kerala
ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൻ്റെ പക,15-കാരനെ കാറിടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Kerala
യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്