Connect with us

Kannur

നാലു പേര്‍ക്ക് ജീവിതം നല്‍കി കനിവിന് കാത്തുനില്‍ക്കാതെ വിഷ്ണു യാത്രയായി

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: നാ​ലു ​പേ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് നാ​ടി​നെ​യാ​കെ സ​ങ്ക​ട​ത്തി​ലാ​ക്കി വി​ഷ്ണു യാ​ത്ര​യാ​യി. ഏ​രു​വേ​ശി പു​പ്പ​റ​മ്പ് കു​രി​ശു​പ​ള്ളിക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ഷ്ണു ഷാ​ജി(22)​യാ​ണ് സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​ന് കാ​ത്തു​നി​ല്‍ക്കാ​തെ യാ​ത്ര​യാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് വെ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വി​ഷ്ണു​വി​നാ​യി നാ​ട്ടു​കാ​ർ കൈ​കോ​ര്‍ത്ത് ചി​കി​ത്സ​ക്കും മ​റ്റു​മാ​യു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച​ത്. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടെ​സി ഇ​മ്മാ​നു​വ​ല്‍ ചെ​യ​ര്‍മാ​നും എം.​ഡി രാ​ധാ​മ​ണി ക​ണ്‍വീ​ന​റു​മാ​യ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് നാ​ലു പേ​ർ​ക്ക് ജീ​വി​തം തി​രി​കെ ന​ല്‍കി വി​ഷ്ണു വി​ട​വാ​ങ്ങി​യ​ത്. വി​ഷ്ണു​വി​ന്റെ പി​താ​വ് ഷാ​ജി​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ഹൃ​ദ​യ​വും ക​ര​ളും ഇ​രു​വൃ​ക്ക​ക​ളും ദാ​നം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ മൃ​ത​സഞജീ​വ​നി പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​വ​യ​വ​മാ​റ്റം ന​ട​ന്ന​ത്. മാ​താ​വ്: ചാ​ല​ങ്ങോ​ട​ന്‍ സ​ജ​ന. ഏ​ക സ​ഹോ​ദ​രി പി. ​ന​ന്ദ​ന. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പൂ​പ്പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം ഉ​ച്ച​ക്ക് 12ന് ​പൂ​പ്പ​റ​മ്പ് പൊ​തു ശ്മ​ശാ​ന​ത്തി​ല്‍.


Share our post

Kannur

പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും

Published

on

Share our post

കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.


Share our post
Continue Reading

Kannur

കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


Share our post
Continue Reading

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​ർ​ക്കും ജ​യം

Published

on

Share our post

ക​ണ്ണൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​രും ഇ​ത്ത​വ​ണ വി​ജ​യി​ച്ചു.18 മു​ത​ൽ 81 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ. ജ​യി​ച്ച​വ​രി​ൽ 1214 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​നു​മോ​ദ​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് തേ​ർ​മ​ല​യി​ലെ 81കാ​ര​ൻ എം.​ജെ. സേ​വ്യ​റും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ചു​ഴ​ലി​യി​ലെ 75കാ​രി രു​ക്മി​ണി താ​ഴ​ത്തു​വീ​ട്ടി​ൽ ഒ​ത​യോ​ത്തും മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.മാ​ധ​വി മാ​വി​ല (74), യ​ശോ​ദ (74), എ​ലി​സ​ബ​ത്ത് മാ​ത്യു (74) എ​ന്നി​വ​രും പ്രാ​യ​മേ​റി​യ പ​ഠി​താ​ക്ക​ളാ​ണ്. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മാ​ടാ​യി സ്വ​ദേ​ശി എ.​വി. താ​ഹി​റ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​വ് സി. ​അ​പ​ർ​ണ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ​ത്താ​മു​ദ​യം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ട്ടി ന​​ഗ​ര​സ​ഭ, ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ രാ​മ​ന്ത​ളി, പെ​രി​ങ്ങോം​വ​യ​ക്ക​ര, എ​ര​മം​കു​റ്റൂ​ർ, ചെ​ങ്ങ​ളാ​യി, കോ​ട്ട​യം മ​ല​ബാ​ർ, ചി​റ്റാ​രി​പ്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം, കു​ന്നോ​ത്തു​പ​റ​മ്പ്, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച വി​ജ​യം നേ​ടി​യ 10 ദ​മ്പ​തി​ക​ളും 28 സ​ഹോ​ദ​ര​ങ്ങ​ളും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​വി. ശ്രീ​ജി​നി, ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ്ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടൈ​നി സൂ​സ​ൻ ജോ​ൺ, ആ​സൂ​ത്ര​ണ ‌സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ​ഗം​​ഗാ​ധ​ര​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​വി. പ്രേ​മ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, വി.​ആ​ർ.​വി. ഏ​ഴോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!