വയനാട് കണിയാമ്പറ്റയിൽ വീടുകയറി അക്രമണം: യുവാവിന് വെട്ടേറ്റു

വയനാട് : കണിയാമ്പറ്റ കരണിയിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. കരണി സ്വദേശി അഷ്കറിനാണ് വെട്ടേറ്റത്.അഷ്കറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. പിതാവ് റസാഖിനെ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം.മുഖംമൂടിയിട്ട നാലംഗ സംഘമാണ് അക്രമണം നടത്തിയത്.
ക്രിമിനൽ സംഘാംഗങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് വീടുകയറി അക്രമണത്തിൽ കലാശിച്ചതെന്ന് സൂചന.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പരിക്കേറ്റ അഷ്കർ. മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.