കണ്ണൂരിൽ ഐ.ആർ.പി.സി ഡയാലിസിസ് കേന്ദ്രം പ്രവർത്തനസജ്ജം

കണ്ണൂർ : സാന്ത്വന പരിചരണ മേഖലയിലെ നിറസാന്നിധ്യമായ ഐആർപിസിയുടെ ഡയാലിസിസ് കേന്ദ്രം കണ്ണോത്തുംചാലിൽ പ്രവർത്തനസജ്ജമായി. ‘ഐആർപിസി –-ശ്രീനാരായണ’ ഡയാലിസിസ് കേന്ദ്രത്തിൽ പത്ത് ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചത്. ഒരു ദിവസം മുപ്പത് പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്.
മൂന്ന് ടെക്‌നീഷ്യന്മാരെയും മൂന്ന് നഴ്‌സുമാരെയും ഒരു അറ്റൻഡറെയും നിയോഗിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ചെലവിട്ടാണ് കേന്ദ്രം ഒരുക്കിയത്. ഈ മാസം അവസാനം പ്രവർത്തനം തുടങ്ങും.
തയ്യിൽ സാന്ത്വനകേന്ദ്രം, ചൊവ്വ ഡി-അഡിക്ഷൻ സെന്റർ, മാത്തിൽ
ഐ.ആർ.പി.സി സാന്ത്വന വയോജനകേന്ദ്രം, പനോന്നേരി ഓട്ടിസം ഡെ- കെയർ, തളിപ്പറമ്പ് ഏഴാംമൈലിൽ ഭിന്നശേഷിക്കാർക്കുള്ള കനിവ് പദ്ധതി, ഫിസിയോതെറാപ്പി സെന്റർ, സ്പീച്ച് തെറാപ്പി സെന്റർ ഇവയെല്ലാം ഐ.ആർ.പി.സി.യുടെ സേവന മേഖലകളാണ്. ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതോടെ പുതിയൊരു മേഖലയിലേക്കുകൂടി ഐ.ആർ.പി.സി.യുടെ സേവനം വിപുലീകരിക്കുകയാണ്.