മൂസ മൗലവി സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺ

പേരാവൂർ : സമസ്ത സുന്നി മഹല്ല് ഫെഡറേഷൻ (എസ്. എം. എഫ് ) പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പേരാവൂർ മഹല്ല് ഖത്വീബ് മൂസ മൗലവിയെ തിരഞ്ഞെടുത്തു.പട്ടാമ്പി പുലാമന്തോളിൽ നടന്ന ചടങ്ങിൽ എസ്.എം. എഫ്.സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ സർട്ടിഫിക്കറ്റും ഐഡി കാർഡും മൂസ മൗലവിക്ക് കൈമാറി.
വിവാഹത്തിന്റെ വിശാലതലത്തെ മത, മനഃശാസ്ത്ര വശങ്ങളിലൂടെ പരിചയപ്പെടുത്തുന്ന വിധത്തിൽ സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി രൂപപ്പെടുത്തി നടപ്പിലാക്കുന്ന വിവാഹ മുന്നൊരുക്ക പരിശീലന പരിപാടിയാണ് എസ്.എം.എഫ് പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്സ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂതന രൂപത്തിൽ റീലോഞ്ച് ചെയ്യപ്പെട്ട ഈ കോഴ്സ് മുസ്ലിം മഹല്ലുകളിൽ കൂടുതൽ സജീവമാവുകയാണ്. പ്രീമാരിറ്റൽ കോഴ്സും കൗൺസിലിങും നിർബന്ധമാക്കാൻ സർക്കാർ ഏജൻസികളും ഒരുങ്ങുന്നുണ്ട്.