ഇസ്രായലിൽ കുടുങ്ങിക്കിടന്ന മലയാളി സംഘം തിരിച്ചെത്തി

Share our post

ന്യൂഡൽഹി: ഇസ്രയലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ അജയ് ഇന്ന് മുതൽ ആരംഭിക്കും. ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെടും. പ്രത്യേക വിമാനത്തിലെത്തിക്കേണ്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തവരാണ് പട്ടികയിലുള്ളത്. ഇവർക്ക് വിമാനയാത്ര സംബന്ധിച്ച ഇ-മെയിലും ഇസ്രായലിലെ ഇന്ത്യൻ എംബസി അയച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമൊരുക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

അതേസമയം, ഇസ്രായലിൽ കുടുങ്ങിക്കിടക്കുന്ന മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കേരളത്തിൽ എത്തി. കൊച്ചിയിൽ നിന്നുള്ള 42 അംഗ സംഘമാണ് ഇസ്രായലിലേക്ക് തീർത്ഥാടനത്തിന് പോയത്. ഈ മാസം മൂന്നാം തീയതി ഫലസ്തീൻ, ജോർദാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!