ഹിന്ദി അധ്യാപക ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസാകണം. പ്രായപരിധി 17നും 35നും ഇടയില്‍. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും.
ഒക്ടോബര്‍ 25നകം അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.