റേഷൻ കടയെക്കുറിച്ചും കാർഡിനെ കുറിച്ചുമുള്ള പരാതികൾ അറിയിക്കാം

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള തെളിമ മൂന്നാം ഘട്ടം നവംബർ 15 മുതൽ ഡിസംബർ 15 വരെ നടക്കും. റേഷൻ കടകളിലെ ഡ്രോപ്പ് ബോക്സിൽ രേഖകൾ സഹിതം പരാതികൾ നിക്ഷേപിക്കാം.
റേഷൻ കടകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ് പേഴ്സൺ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താം.