നിഷ ബാലകൃഷ്ണൻ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റാവും

Share our post

പേരാവൂർ : നിഷ ബാലകൃഷ്ണൻ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാവും. സിപിഎം പേരാവൂർ ഏരിയാ കമ്മറ്റിയിലാണ് തീരുമാനം. 17 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 10 സിപിഎം അംഗങ്ങളും ആറ് യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2020-25 കാലത്തെ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ്. പ്രസിഡന്റായിരുന്നു നിഷ ബാലകൃഷ്ണൻ. 2015- 2020 കാലത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!