കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ

Share our post

കണ്ണൂർ: അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. എഡിഎം കലാ ഭാസ്കർ അധ്യക്ഷയായി. സൊസൈറ്റി സെക്രട്ടറി പി.വി.രത്‌നാകരൻ, ട്രഷറർ കെ.എം.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കേരളത്തിനകത്തും പുറത്തുനിന്നുമെത്തിക്കുന്ന പൂക്കളുടെയും ചെടികളുടെയും വിപുലമായ ശേഖരമായിരിക്കും പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകർഷണം. കൂടാതെ 40 നേഴ്സറികൾ, വിപണന സ്റ്റാളുകൾ, കുട്ടികൾക്കായി പാർക്ക്, കാർഷിക സെമിനാറുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും.

മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയിൽ ജില്ലയിൽ നിന്നുള്ള എം.പി. മാരായ കെ.സുധാകരൻ, വി. ശിവദാസൻ, ജോൺബ്രിട്ടാസ്, പി.സന്തോഷ്‌കുമാർ, കെ.വി.സുമേഷ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കളക്ടർ അരുൺ.കെ.വിജയനാണ് സംഘാടക സമിതി ചെയർമാൻ. ഡെപ്യൂട്ടി മേയർ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എം.എൻ പ്രദീപൻ, പി.സി.മിത്രൻ, ബി.പി.റൗഫ്, ഗൗരി നമ്പ്യാർ, പ്രഭ വേണുഗോപാൽ എന്നിവരാണ് വൈസ് ചെയർമാൻമാർ. പി.വി.രത്നാകരൻ ജനറൽ കൺവീനർ, എം.കെ.മൃദുൽ, സി.അബ്ദുൽജലീൽ എന്നിവർ ജോയിന്റ് കൺവീനർമാർ, ട്രഷറർ കെ.എം. ബാലചന്ദ്രൻ. വിവിധ കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവർ : റിസപ്ഷൻ : എ.എം. സുഷാന്ത് , ഇ.ജി. ഉണ്ണികൃഷ്ണൻ , പ്രോഗ്രാം : ബാലകൃഷ്ണൻ കൊയ്യാൽ, സി.എച്ച്.പ്രദീപ്കുമാർ, വെന്യൂ : ആർ.സുനിൽകുമാർ, വി.പി.കിരൺ, സ്റ്റാൾ: പി.മനോഹരൻ, ടി.വേണുഗോപാൽ, ഡിസ്പ്ലേ : യു.കെ.ബി നമ്പ്യാർ, എം.കെ.മൃദുൽ, അമ്യുസ്മെന്റ് : ഇ.സുർജിത്കുമാർ, അശോകൻ പാറക്കണ്ടി, സ്‌പോൺസർഷിപ്പ് : ഓ.കെ.വിനീഷ്, പ്രമോദ് , പബ്ലിസിറ്റി : പി.ഗോപി, സി.അബ്ദുൽജലീൽ, കോംപറ്റീഷൻ : പി.വി.വത്സൻമാസ്റ്റർ, ഇ.ടി.സാവിത്രി, പ്രൈസ് : ഇ.ബീന, വി.വി.പുരുഷോത്തമൻ, ജഡ്ജ്മെന്റ് : ഇ .വി.ജി. നമ്പ്യാർ, കെ.സുലൈമാൻ, സെക്യൂരിറ്റി : കെ.വി.ദിനേശൻ, കാരായി ദിവാകരൻ, മീഡിയ : ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി.വിനീഷ്, ടി.പി.വിജയൻ, ഗ്രീൻ പ്രോട്ടോകോൾ : പി.ആർ.സ്മിത, ഡോ.കെ.സി.വത്സല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!