രജിസ്ട്രേഷൻ ക്യാമ്പ് ഡിസംബർ 20ന്
മട്ടന്നൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 20ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾക്കായുള്ള വൺ ടൈം രജിസ്ട്രേഷൻ നടക്കും. 50 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ മെയിൽ ഐഡിയും ഫോൺ നമ്പറും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2707610, 6282942066.
