വനിതകൾക്ക് സ്വയം തൊഴിൽ വായ്പ

Share our post

കണ്ണൂർ :സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കായി നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. നാല് മുതൽ അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾ അതത് സി ഡി എസ് ചെയർപേഴ്‌സൺ മുഖാന്തരം ജാമ്യാരേഖ ഇല്ലാതെ അനുവദിക്കും. താൽപര്യമുള്ളവർക്ക് www.mithrasoft.kswdc.org വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. ഫോൺ: 0497 2701399, 8547514882


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!