പോക്കറ്റടി വീരൻ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: പോക്കറ്റടി വീരൻ കണ്ണൂരിൽ പിടിയിൽ. ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റടിക്കാൻ ശ്രമിക്കവേയാണ് ഇരിക്കൂർ പെരുവളത്ത് പറമ്പിലെ കെ. ജാഫർ (37) പിടിയിലായത്. ടൗൺ സിഐ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കാലത്ത് കാഞ്ഞിരോട് നിന്നു കണ്ണൂർ ഭാഗത്തേക്ക് ബസിൽ വരികയായിരുന്ന വയോധികന്റെ പണമടങ്ങിയ പേഴ്സാണ് മോഷ്ടിച്ചത്. ഇത് മറ്റൊരു യാത്രക്കാരൻ കണ്ടതിനെ തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് എടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. മോഷ്ടാവ് മുമ്പും നിരവധി പോക്കറ്റടിക്കേസുകളിൽ പ്രതിയാണ്.
