ബിവറേജസ് എല്‍ഡി ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ്; 56 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം
തിരുവനന്തപുരം: എല്‍ ഡി ക്ലര്‍ക്ക് (ബിവറേജസ് കോര്‍പ്പറേഷന്‍), ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, എല്‍ഡി ടൈപ്പിസ്റ്റ് (വിവിധ വകുപ്പുകള്‍) ഉള്‍പ്പെടെ 56 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 4.
ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി.
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) മാനേജര്‍ (ഐടി) (പാര്‍ട്ട് 1- ജനറല്‍ കാറ്റഗറി).
ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐഎം) കേരള ലിമിറ്റഡില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട്.
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സൈക്കോളജി.
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജിയോളജി (ജൂനിയര്‍).
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) അസിസ്റ്റന്റ് മാനേജര്‍ (ഐടി) (പാര്‍ട്ട് 1- ജനറല്‍ കാറ്റഗറി).
കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്.
ഗവ. സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമീഷന്‍ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്തഭടന്‍മാര്‍ മാത്രം).
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ സൂപ്പര്‍വൈസര്‍/കാഷ്യര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ് ആന്‍ഡ് സെക്രട്ടേറിയല്‍).
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍മാന്‍.
ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം
വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും).
കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം മുഖേന).
മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം) (തസ്തികമാറ്റം മുഖേന).
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന).
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം).
തിരുവനന്തപുരം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം).
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ആക്സിലറി നഴ്സ് മിഡ്വൈഫ് ഗ്രേഡ് 2.
കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ).
കണ്ണൂര്‍ ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (കന്നഡ).
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2.
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ മോട്ടോര്‍ മെക്കാനിക്.
തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ട്രേസര്‍.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ഇലക്ട്രീഷ്യന്‍.
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം).
ഇടുക്കി ജില്ലയില്‍ ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവര്‍.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
സാമൂഹ്യനീതി വകുപ്പില്‍ സൂപ്രണ്ട് വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഗ്രേഡ് 1 (പട്ടികജാതി/പട്ടികവര്‍ഗ്ഗം).
പൊതുമരാമത്ത് വകുപ്പില്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാന്‍/ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) (പട്ടികവര്‍ഗ്ഗം).
വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (പട്ടികവര്‍ഗ്ഗം വനിതകള്‍).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം
കേരള പൊലീസ് സര്‍വീസില്‍ വിവിധ ബറ്റാലിയനുകളില്‍ ഹവില്‍ദാര്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) (പട്ടികവര്‍ഗ്ഗം).
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം).
എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ മൃദംഗം (മുസ്ലീം).
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഉറുദു (ജൂനിയര്‍) (പട്ടികജാതി).
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ അറബിക് (ജൂനിയര്‍) (ധീവര).
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് (മൈന്‍സ്) (പട്ടികജാതി).
കേരള പൊലീസ് വകുപ്പില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍) (എസ്‍സിസിസി).
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് (എല്‍സി/എഐ).
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പാര്‍ട്ട് 2- സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, മുസ്ലീം, എല്‍സി/എഐ, ഒബിസി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ).
എന്‍സിഎ റിക്രൂട്ട്മെന്റ് ജില്ലാതലം
വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി, പട്ടികവര്‍ഗ്ഗം, എല്‍സി/എഐ, ഒബിസി).
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (തമിഴ് മീഡിയം) (വിശ്വകര്‍മ്മ).
വയനാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം (ഹിന്ദുനാടാര്‍).
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികജാതി).
കാസർകോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ ടീച്ചര്‍ (കന്നഡ മീഡിയം) (ഹിന്ദുനാടാര്‍, എല്‍സി/എഐ).
മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (മുസ്ലീം).
വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികവര്‍ഗം, വിശ്വകര്‍മ്മ, ഹിന്ദുനാടാര്‍, ഈഴവ/തിയ്യ/ബില്ലവ, ഒബിസി, പട്ടികജാതി).
മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ).
കാസർകോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കന്നഡയും മലയാളവും അറിയാവുന്നവര്‍) (എസ്‍സിസിസി).
വിവിധ ജില്ലകളില്‍ എന്‍.സി.സി./സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം) (എസ്ഐയുസി നാടാര്‍, പട്ടികജാതി, ഹിന്ദുനാടാര്‍).
കാസർകോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി).
വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ).
കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) (എല്‍സി/എഐ).
കോട്ടയം ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്തഭടന്‍മാര്‍ മാത്രം) (പട്ടികവര്‍ഗ്ഗം).
