യുഡിഎഫ് സ്ഥാനാർത്ഥി മർദിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
മമ്പറം: മമ്പറത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും ബൂത്ത് ഏജൻ്റിനെയും മർദിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ശ്രീജിത്ത്, രഞ്ജിത്, ഫാസിൽ, രൂപേഷ് എന്നിവരാണ് അറസ്റ്റിലായത്. വേങ്ങാട് 16-ാം വാർഡ് സ്ഥാനാർഥി ടി. ഷീന, ബൂത്ത് ഏജന്റ് നരേന്ദ്രബാബു എന്നിവരെയാണ് ആക്രമിച്ചത്. നരേന്ദ്രബാബുവിൻ്റെ ജനസേവന കേന്ദ്രവും തകർത്തിരുന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിണറായി പോലീസ് ഇപൻസ്പെക്ടർ എൻ അജീഷ് കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
