സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറ്റം; എൽ.ഡി.എഫ് കോട്ടകളിൽ കടന്നുകയറ്റം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി.

ഫലമറിയാൻ ‘ട്രെൻഡ്’

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്യ​വും സ​മ​ഗ്ര​വു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ‘ട്രെ​ൻ​ഡ്’ വെ​ബ്സൈ​റ്റി​ൽ ത​ത്സ​മ​യം അ​റി​യാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​വും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഫ​ലം ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​ങ്ങ​നെ തി​രി​ച്ച് ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സ്സി​ലാ​കു​ന്ന വി​ധം സൈ​റ്റി​ൽ ല​ഭ്യ​മാ​കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!