പോരാട്ടം ഏറ്റില്ല; ബസ് പെർമിറ്റിന്റെ പേരിൽ സർക്കാരിനോട് ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് തോറ്റു
ഈരാറ്റുപേട്ട : പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണു ഗിരീഷ് മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെറ്റോ ജോസ് ആണ് ഇവിടെ ജയിച്ചത്. പോസ്റ്ററുകളും ഫ്ലെക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മത്സരിക്കാനിറങ്ങിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് പറഞ്ഞിരുന്നു.
