യുപിഎസ്‌സി പരീക്ഷകളിൽ ഭിന്നശേഷിക്കാർക്ക് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം

Share our post

തിരുവനന്തപുരം :നാല്പത് ശതമാനമോ അതിലേറെയോ അംഗപരിമിതിയുള്ള ഉദ്യോഗാർഥികൾക്ക് ഇനിമുതൽ യു പി എസ്‌ സി പരീക്ഷകൾ എഴുതാനുള്ള പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 2016-ലെ ആര്‍ പി ഡബ്യു ഡി (റൈറ്റ് ഫോര്‍ പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി) ആക്ട് പ്രകാരം അംഗപരിമിതരായ വ്യക്തികൾ (PwBD) നേരിടുന്ന ബുദ്ധിമുട്ടുകളും പ്രത്യേക ആവശ്യകതകളും പരിഗണിച്ചാണ് സുപ്രധാന തീരുമാനം. പുതിയ സംവിധാനം അനുസരിച്ച്, ഓരോ PwBD അപേക്ഷകർക്കും അപേക്ഷ ഫോമിൽ തിരഞ്ഞെടുത്ത പരീക്ഷ കേന്ദ്രം തന്നെ അനുവദിക്കും. കഴിഞ്ഞ അഞ്ച് വർഷത്തെ പരീക്ഷ കേന്ദ്രങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ നീക്കമെന്ന് യു പി എസ്‌ സി ചെയർമാൻ അജയ് കുമാർ പറഞ്ഞു. PwBD ഉദ്യോഗാർഥികൾക്ക് കേന്ദ്രം അനുവദിച്ച ശേഷമാകും മറ്റ് ഉദ്യോഗാർഥികളെ പരിഗണിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!