കുന്നത്തൂര്‍പാടി ഉത്സവം 17ന്‌ തുടങ്ങും

Share our post

ശ്രീകണ്ഠപുരം: മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍പാടിയില്‍ ഈ വര്‍ഷത്തെ ഉത്സവം 17 മുതല്‍ ജനുവരി 16 വരെ നടക്കും. തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കുന്ന പണി എള്ളരിഞ്ഞിയിലെ കിഴക്കെപ്പുരയില്‍ ആരംഭിച്ചു. 16ന് തിരുവാഭരണങ്ങള്‍ താഴെപൊടിക്കളത്ത് എത്തിക്കും. 17ന് രാവിലെ മുതല്‍ താഴെപൊടിക്കളത്തെ മടപ്പുരയില്‍ തന്ത്രി പേര്‍ക്കുളത്തില്ലത്ത് സുബ്രമഹ്ണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജാചടങ്ങുകള്‍ നടക്കും. പാടിയില്‍ കയറലോടെ തിരുവാഭരണം ദേവസ്ഥാനത്ത് കൈമാറും. വെടിക്കെട്ടിന്റെ അകന്പടിയോടെയോടെയാണ്‌ അടിയന്തരക്കാർ പാടിയിലേക്ക്‌ കയറുക. ആദ്യദിനം രാത്രി 10 മുതല്‍ മുത്തപ്പന്റെ ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. പുലര്‍ച്ചയോടെ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. മറ്റു ദിവസങ്ങളില്‍ വൈകിട്ട് ഊട്ടും വെള്ളാട്ടവും രാത്രി തിരുവപ്പന, പുലര്‍ച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിലാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!