പി.ടി കുഞ്ഞിമുഹമ്മദിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലിസ്

Share our post

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതിയില്‍ ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സിനിമാസംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലിസ്. നവംബര്‍ 27ന് സംവിധായക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിസംബര്‍ 2നാണ് കന്റോണ്‍മെന്റ് പൊലീസിനു കൈമാറിയത്. തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് പോലിസ് കേസെടുത്തത്. ബിഎന്‍എസ് 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നു പോലിസ് അറിയിച്ചു. സംവിധായികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അടുത്തു തന്നെ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലില്‍ എത്തിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണു പരാതി. ആരോപണം പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!