ജില്ലാതല അറിയിപ്പുകള്‍
യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ യാത്രാ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് രാത്രി ഏഴുമണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന പാക്കേജില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 15 ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. ഒരാള്‍ക്ക് 4650 രൂപ വരുന്ന പാക്കേജില്‍ ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടുന്നു.
ഡിസംബര്‍ 12ന് പുറപ്പെടുന്ന കൊല്ലൂര്‍ മൂകാംബിക തീര്‍ഥാടന യാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. മുരുഡേശ്വര്‍, കുടജാദ്രി എന്നിവ ദര്‍ശിച്ച് 14 ന് രാത്രി എട്ട് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് പാക്കേജ്.
പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിക്കുന്ന സൈലന്റ് വാലി വിനോദയാത്രയിൽ സൈലന്റ് വാലി ട്രക്കിംഗ്, അട്ടപ്പാടി, ഓക്സിവാലി റിസോര്‍ട്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 12 ന് രാത്രി 10 മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 14 ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം.രണ്ടാം ശനിയാഴ്ചയോടനുബന്ധിച്ച് നിലമ്പൂരിലേക്കും വയനാടിലേക്കും എല്ലാ യൂണിറ്റുകളില്‍ നിന്നും യാത്രകള്‍സംഘടിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും കണ്ണൂര്‍: 9497007857, പയ്യന്നൂര്‍: 9495403062, 9745534123, തലശ്ശേരി: 9497879962 നമ്പറുകളില്‍ ബന്ധപ്പെടാം.
ഡാക് അദാലത്ത് 18ന്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ഡാക് അദാലത്ത് ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാഴ്‌സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം ലഭിക്കണം.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബറില്‍ ആരംഭിക്കുന്ന എന്‍ സി വി ഇ ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ വാരാന്ത്യ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത. ഫോണ്‍: 9495999712
ലേലം
കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് വിളമന അംശം ദേശത്ത് റീസര്‍വെ നമ്പര്‍ 424/109 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ ഭൂമി ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് വിളമന വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ വിളമന വില്ലേജ് ഓഫീസില്‍നിന്നോ ലഭിക്കും.
കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് ഇരിട്ടി താലൂക്ക് പടിയൂര്‍ അംശം ദേശത്ത് റീസര്‍വെ നമ്പര്‍ 145/197 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ പടിയൂര്‍ വില്ലേജ് ഓഫീസില്‍നിന്നോ ലഭിക്കും.
ലേലം
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ഇരിട്ടി പോലീസ് സ്റ്റേഷന്‍ വളപ്പിലുള്ള തേക്ക് മരത്തടി ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.
ടെണ്ടര്‍ ക്ഷണിച്ചു
മാങ്ങാട്ടുപറമ്പ് ഇ.കെ.എന്‍.എം ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് സി സി ടി വി ക്യാമറകളും ആവശ്യമായ കേബിളുകളും, വാക്കി ടോക്കീസ്, കോഡ്‌ലസ് മൈക്ക് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 22 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോണ്‍: 04972 784650.
